Begin typing your search...
ജിദ്ദയിൽ മലയാളി കുടുംബത്തെ വാഹനമിടിച്ചു ; 4 വയസ്സുകാരി മരിച്ചു

ജിദ്ദയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി കുടുംബത്തെ വാഹനമിടിച്ചതിനെ തുടർന്ന് നാലുവയസ്സുകാരി തൽക്ഷണം മരിച്ചു. പാലക്കാട് തെക്കുമുറി സ്വദേശി പുളിക്കൽ മുഹമ്മദ് അനസിന്റെ മകൾ ഇസ മറിയം ആണ് മരിച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രി ജിദ്ദ റിഹേലിയിൽ കുടുംബസമേതം റോഡിമുറിഞ്ഞു കടക്കുകയായിരുന്ന കുടുംബത്തെ വാഹനമിടിക്കുകയായിരുന്നു. അപകടത്തിൽ മാതാവടക്കമുള്ളവർക്ക് പരിക്കുകളുണ്ട്. സന്ദർശക വിസയിലെത്തിയാതായിരുന്നു കുടുംബം. മാതാപിതാക്കളെ കിങ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ ആശുപത്രിയിൽ നിന്നും ഇറങ്ങിയതിനു ശേഷം, ഇന്നുതന്നെ മകൾ ഇസ മറിയത്തിന്റെ ഖബറടക്കം ജിദ്ദയിൽ നടത്തും. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും സഹായങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
Next Story