Begin typing your search...

സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയം

സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന മുന്നറിയിപ്പുമായി സൗദി ആരോഗ്യ മന്ത്രാലയം
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo


റിയാദ് : സൗദി അറേബ്യയില്‍ ആറ് വിഭാഗത്തില്‍ പെടുന്ന ആളുകള്‍ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. സ്വിഹതി ആപ്പ് വഴി വാക്സിനേഷനുള്ള അപ്പോയിന്റ്മെന്റ് രജിസ്റ്റർ ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചു. ആളുകളിൽ പണി പടർന്നുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. വിട്ടുമാറാത്ത രോഗമുള്ളവർ, പൊണ്ണത്തടിയുള്ളവർ, ആറ് മാസം മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ, 65 വയസും അതിനു മുകളിലും പ്രായമുള്ളവർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, ദീർഘകാല ആസ്‍പിരിൻ തെറാപ്പി സ്വീകരിക്കുന്ന ആറ് മാസം മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ എന്നിവർ ഇൻഫ്ലുവൻസ വാക്സിൻ എടുക്കണമെന്ന് ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച ഇൻഫോഗ്രാഫിൽ മന്ത്രാലയം വ്യക്തമാക്കി.

അണുബാധയുടെ സങ്കീർണതകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് സീസണൽ ഫ്ലൂ വാക്സിൻ എടുക്കാൻ എല്ലാവരും തയ്യാറാവണമെന്നും എന്നാൽ വാക്‌സിൻ എടുക്കാൻ ഏറ്റവും കൂടുതൽ ആവശ്യമുള്ള വിഭാഗം 65 വയസിന് മുകളിലുള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.വൈറസുകൾ മൂലം പക്ഷികളിലും, സസ്തനികളിലുമുണ്ടാകുന്ന പകർച്ചവ്യാധികളെ പൊതുവിൽ സൂചിപ്പിക്കുന്ന പദമാണ്‌ ഇൻഫ്ലുവെൻസ അഥവാ ഫ്ലൂ. തണുപ്പ്, പനി, തൊണ്ട വേദന, തലവേദന, ചുമ, മസിൽ വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണു ഈ രോഗം സാധാരണ പ്രത്യക്ഷപ്പെടുന്നത്. പനി, ചുമ, തൊണ്ട വേദന എന്നിവയാണു സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ. ഈ രോഗം ചികിത്സ തേടാതെ മൂർച്ഛിക്കുകയാണെങ്കിൽ കുട്ടികളിലും, മുതിർന്നവരിലും ന്യൂമോണിയ എന്ന രോഗമായിത്തീരാൻ സാദ്ധ്യതയുണ്ട്.

രോഗലക്ഷണങ്ങൾ ഇൻഫ്ലുവൻസ ജലദോഷം പോലെയുള്ള മറ്റസുഖങ്ങളുമായി തെറ്റിദ്ധരിപ്പിക്കുന്നവയാണെങ്കിലും ഈ അസുഖം പ്രായേണ കൂടുതൽ മാരകമാണ്. രോഗകാരിയായ വൈറസും മറ്റിനമാണ്. ഇൻഫ്ലുവൻസയുള്ളവർക്ക് പ്രത്യേകിച്ചും കുട്ടികൾക്ക് ഓക്കാനവും ഛർദ്ദിയുമുണ്ടായേക്കാം. എങ്കിലും ഈ രോഗലക്ഷണങ്ങൾ ഇതുമായി ബന്ധമില്ലാത്ത ഗാസ്ട്രോ എന്ററൈറ്റിസ് എന്ന അസുഖത്തിലാണ് കൂടുതൽ കാണപ്പെടുന്നത്.

ഇൻഫ്ലുവൻസ ബാധിച്ചവരിൽ ഉണ്ടാകുന്ന ന്യൂമോണിയ വൈറസ് മൂലം തന്നെയുണ്ടാകുന്നതാവാം. ചിലപ്പോൾ വൈറസ് ബാധയ്ക്കു പുറമേയുണ്ടാകുന്ന ബാക്ടീരിയ രോഗബാധയാവും ന്യൂമോണിയയ്ക്ക് കാരണം. ഇൻഫ്ലുവനസ ബാധിച്ചയാളുടെ രോഗം സുഖപ്പെട്ടുവരുന്നുണ്ട് എന്ന തോന്നലുണ്ടാക്കുകയും പെട്ടെന്ന് കടുത്ത പനി വരുകയും ചെയ്യുന്നത് ഇത്തരം ബാക്ടീരിയ ബാധ മൂലമുള്ള ന്യൂമോണിയയുടെ ലക്ഷണമാവാം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നതാണ് മറ്റൊരു അപകടസൂചന

സാധാരണഗതിയിൽ ചുമയോ തുമ്മലോ ഉണ്ടാകുമ്പോൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് ഈ വൈറസുകൾ പടരുന്നത്. പക്ഷിക്കാഷ്ടവുമായോ, രോഗബാധയുള്ളയാളുടെ മൂക്കളയോ അതുമാതിരിയുള്ള സ്രവങ്ങളുമായോ, രോഗാണുവുള്ള പ്രതലങ്ങളുമായോ ബന്ധമുണ്ടാകുന്നതിലൂട്എയും ഇൻഫ്ലുവൻസ പടരാം. ഇതിലേതുമാർഗ്ഗമാണ് ഏറ്റവും പ്രധാനമെന്നത് വ്യക്തമല്ല. സൂര്യപ്രകാശം, രോഗാണുനാശിനികൾ, ഡിറ്റർജന്റുകൾ എന്നിവ രോഗകാരിയെ നശിപ്പിക്കും.സോപ്പ് അണുക്കളെ നശിപ്പിക്കുന്നതുകാരണം ഇടയ്ക്കിടെ കൈ കഴുകുന്നത് രോഗം പടരുന്നത് തടയാൻ സഹായകരമാണ്.

കാലികമായുണ്ടാകുന്ന എപെഡെമിക്കുകളിലൂടെ ഇൻഫ്ലുവൻസ ലോകമാസകലം ഇടയ്ക്കിടെ പടരാറുണ്ട്. രൂഷമായ രോഗബാധ എല്ലാ വർഷവും മുപ്പതു മുതൽ അൻപതു ലക്ഷം വരെ ആൾക്കാർക്കുണ്ടാകാറുണ്ട്. ഉദ്ദേശം 250,000 മുതൽ 500,000 വരെ ആൾക്കാർ എല്ലാ വർഷവും മരണമടയാറുമുണ്ട്. അതേസമയം പാൻഡെമിക്കുകൾ ഉണ്ടാകുന്ന വർഷങ്ങളിൽ ദശലക്ഷക്കണക്കിന് ആൾക്കാർ ഈ അസുഖം മൂലം മരിക്കാറുണ്ട്.

Krishnendhu
Next Story
Share it