സാമ്പത്തിക ക്രമക്കേടും അഴിമതിക്കേസുകളും ; സൗദിയിൽ നിരവധി പേർ അറസ്റ്റിൽ

റിയാദ് : സാമ്പത്തിക ക്രമക്കേടുകളിലും , അഴിമതിക്കേസുകളിലും പെട്ട 97 ഓളം പേര് സൗദി അറേബ്യയിൽ അറസ്റ്റിലായി. ഒരു മാസത്തിനിടെ അഴിമതിക്കേസുകളിലും കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്തവരാണ് അറസ്റ്റിലായത്. ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും അഴിമതി വിരുദ്ധ അതോറിറ്റി (നസ്ഹ) വ്യക്തമാക്കി.
പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമകാര്യം ഭവനം, ഗതാഗതം ലോജിസ്റ്റിക്സ് മന്ത്രാലയങ്ങളിലെ സംശയം തോന്നിയ 147 പേരെ കഴിഞ്ഞ മാസം ചോദ്യം ചെയ്തു. 3,164 നീരീക്ഷണ റൗണ്ടുകൾക്കു ശേഷമാണ് ഇവർ പിടിയിലായത്. സാമ്പത്തിക ക്രമകേടുകളും അഴിമതികളും ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്നും അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പൊതുമുതൽ കൈയ്യേറലും അധികാര ദുർവിനിയോഗവും തടയുന്നതിനുള്ള നിരീക്ഷണവും പരിശോധനയും അതോറിറ്റി തുടരുകയാണ്.