Begin typing your search...

ഹൃദയാഘാതത്തെ തുടർന്ന് തഞ്ചാവൂർ സ്വദേശി റിയാദിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് തഞ്ചാവൂർ സ്വദേശി റിയാദിൽ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് തഞ്ചാവൂർ സ്വദേശി റിയാദിൽ മരിച്ചു. തമിഴ്‌നാട് തഞ്ചാവൂർ മൈലാടുതുറൈ സ്വദേശി ഹസ്സൻ ഫാറൂഖ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഹയാത്ത്​ നാഷനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ആറ് വർഷമായി റിയാദിലുള്ള ഹസ്സൻ ഫാറൂഖ് ഹൗസ് ഡ്രൈവറാണ്​. നാല് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങി വന്നത്. മലയാളികളുമായും വിവിധ മലയാളി സംഘടലയാളികളുമായും ബന്ധമുള്ള ഹസ്സൻ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു.പിതാവ്: മുഹമ്മദ് റസൂൽ. മാതാവ്: മഹമൂദ ബീവി. ഭാര്യ: ബാനു. മകൻ: ഹാഷിം. ദമ്മാമിലുള്ള സഹോദരൻ തമീമുൽ അൻസാരി നടപടിക്രമങ്ങൾക്കായി റിയാദിൽ എത്തിയിട്ടുണ്ട്. നടപടികൾക്കായി സാമൂഹിക പ്രവർത്തകരായ തോമസ് കുര്യൻ, കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ തുടങ്ങിയവർ രംഗത്തുണ്ട്.

Krishnendhu
Next Story
Share it