2024 സീസണിൽ ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമം മുൻനിർത്തിയാണ് ഇത്തരം മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര തീർത്ഥാടകർക്കുള്ള മാനദണ്ഡങ്ങൾ താഴെ പറയുന്നവയാണ്:
- ആഭ്യന്തര തീർത്ഥാടകരായി ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കുന്നവർ സൗദി പൗരന്മാരോ, സാധുതയുള്ള റെസിഡൻസി പെർമിറ്റ് ഉള്ളവരായ പ്രവാസികളോ ആയിരിക്കണം.
- അപേക്ഷകർ ചുരുങ്ങിയത് 15 വയസ്സ് പൂർത്തിയാക്കിയിരിക്കണം.
- ഇവർ ഒറ്റയ്ക്കോ, ഒരു സഹചാരിയുടെ സഹായത്താലോ ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കുന്നതിന് സാധിക്കുന്ന ആരോഗ്യ സ്ഥിതിയുള്ളവരായിരിക്കണം.
- ഇതിന് മുൻപ് ഹജ്ജ് അനുഷ്ഠിക്കാത്തവർക്കായിരിക്കും മുൻഗണന.
- അപേക്ഷകർ ഫ്ലൂ, മെനിഞ്ചയ്റ്റിസ് എന്നിവയ്ക്കുള്ള എല്ലാ വാക്സിനേഷനും പൂർത്തിയാക്കിയവരും, ഇത് തെളിയിക്കുന്ന രേഖകൾ ഉള്ളവരുമായിരിക്കണം.
- ഇവർക്ക് ഗുരുതരമായ രോഗങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ, പകർച്ച വ്യാധികൾ എന്നിവ ഉണ്ടായിരിക്കരുത്. ആരോഗ്യ സ്ഥിതി തെളിയിക്കുന്നതിനുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

