സൗദി ക്ലബ്ബായ അൽഹിലാലിൽ ചേർന്ന ബ്രസീൽ താരം നെയ്മർ അറേബ്യൻ പാരമ്പര്യ വേഷമണിഞ്ഞ് ശ്രദ്ധയാകർഷിച്ചു. സൗദി അറേബ്യയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് അൽഹിലാൽ ക്ലബിന്റെ ആഘോഷത്തിനിടയിലാണ് അബ്ദുൽ അസീസ് രാജാവ് ധരിച്ച പോലുള്ള അഖാൽ, ബിഷ്ത് അണിഞ്ഞ് വാളെടുത്ത് സൗദി പാരമ്പര്യ നൃത്തമായ ‘അർദ’ക്ക് ചുവടുവെച്ചത്.
നെയ്മർ പങ്കെടുത്ത സ്ഥാപക ദിനാഘോഷത്തിെൻറ ചിത്രങ്ങൾ അൽഹിലാൽ ക്ലബ് പങ്കുവെച്ചു. പോർചുഗീസ് കോച്ച് ജോർജ് ജീസസ്, സൽമാൻ അൽഫറജിന്റെ നേതൃത്വത്തിൽ ടീമിലെ നിരവധി താരങ്ങൾ എന്നിവരും നെയ്മറിനോടൊപ്പം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സ്ഥാപക ദിനാഘോഷവേളയിൽ സൗദി ‘അർദ’ നൃത്തത്തിലും നെയ്മർ പങ്കാളിയായി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

