സൗദി അറേബ്യയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. റിയാദിനും തെഹ്റാനിനുമിടയിൽ സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ച പുരോഗമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്ര ബന്ധം പുനസ്ഥാപിച്ച പശ്ചാതലത്തിൽ കൂടുതൽ മേഖലകളിൽ ബന്ധം സുദൃഢമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരു രാജ്യങ്ങളും. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിയാദിനും തെഹ്റാനിനും ഇടയിൽ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ തീരുമാനമായേക്കുമെന്നും ഈ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. റിയാദിന് പുറമേ സൗദിയിലെ മറ്റു നഗരങ്ങളിലേക്കും സർവീസ് വർധിപ്പിച്ചേക്കും. ഈ വർഷം മാർച്ചിലാണ് ചൈനീസ് മധ്യസ്ഥതയിൽ സൗദിക്കും ഇറാനുമിടയിൽ നയതന്ത്ര ബന്ധം പുനസ്ഥാപിക്കപ്പെട്ടത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

