സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ പഞ്ചാബ് സ്വദേശി മരിച്ചു. ഗുർദാസ്പൂർ ഭിഖാരിവാൾ സ്വദേശി മൻപ്രീത് സിങ് (37) ആണ് മരിച്ചത്. മൻപ്രീത് സിങ് ഓടിച്ചിരുന്ന മെർസിഡസ് ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ജുബൈലിന് സമീപം സൽമാൻ ബിൻ അബ്ദുൽ അസീസ് റോഡിൽ (പുതിയ റിയാദ് റോഡ്) വെച്ചായിരുന്നു അപകടം .അപകടത്തെത്തുടർന്ന് വാഹനത്തിന്റെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ മൻപ്രീത് സിങ്ങിനെ റെഡ് ക്രസൻറ് പ്രവർത്തകർ സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. ഉടൻ തന്നെ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സൗദി അറേബ്യയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; പ്രവാസി ഇന്ത്യക്കാരൻ മരിച്ചു

