സൗദിയിൽ ഇന്റർനെറ്റ് ഉപയോഗത്തിൽ ഗണ്യമായ വർദ്ധന

കഴിഞ്ഞ വർഷം സൗദിയിൽ ഇന്റർനെറ്റ് ഉപയോഗത്തിൽ ഗണ്യമായ വർദ്ധന. ഇന്റർനെറ്റ് ഉപയോഗം 99 ശതമാനം വരെ വർധിച്ചതായാണ് കമ്മ്യൂണിക്കേഷൻസ് സ്‌പേസ് ആൻഡ് ടെക്‌നോളജി കമ്മീഷന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്തിലെ ആദ്യ പത്ത് രാജ്യങ്ങളിലാണ് സൗദിയുടെ സ്ഥാനം.

പുരുഷന്മാരിൽ 99 ശതമാനത്തിൽ അധികവും, സ്ത്രീകളിൽ 98 ശതമാനത്തിൽ അധികവും ഇന്റർനെറ്റിന്റെ ഉപയോഗം വർധിച്ചു. പകുതിയിലധികം പേരും ദിവസവും ഏഴ് മണിക്കൂറിലധികം ഇന്റർനെറ്റിൽ ചെലവഴിക്കുന്നുണ്ട്. 84 ശതമാനത്തിലധികം പേരുടെയും ഉപയോഗം വീടുകളിൽ നിന്നാണ്. 72 ശതമാനം പേർ യാത്രയിലും, 43 ശതമാനത്തിലധികം പേർ ജോലി സ്ഥലങ്ങളിൽ വെച്ചും ഇന്റർനെറ്റ് ഉപയോഗിക്കുന്നു.

രാത്രി 9നും 11നും ഇടയിലാണ് ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. വെള്ളിയാഴ്ചകളിലാണ് ഏറ്റവും കൂടുൽ ഉപയോഗം. 98 ശതമാനത്തിലധികം പേർ മൊബൈൽ ഫോണുകളിലൂടെയും, 55% പേർ കംപ്യട്ടറുകളിലൂടെയും, 39% പേർ ടാബ്ലെറ്റുകളിലൂടെയുമാണ് ഇന്റനെറ്റ് ഉപയോഗിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply