സ്പോൺസർ ഇല്ലാതെ വിദേശികൾക്ക് സൗദി അറേബ്യയിൽ തങ്ങാനും ജോലി ചെയ്യാനും വാണിജ്യ സംരംഭങ്ങൾ തുടങ്ങാനും അനുവദിക്കുന്ന പ്രീമിയം ഇഖാമ 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് ഒരുമിച്ച് വിതരണം ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസസ് (മൻശആത്ത്) സംഘടിപ്പിച്ച ‘ബിബാൻ 24’ എന്ന ഇടത്തരം, ചെറുകിട വ്യവസായ സംരംഭകത്വ സമ്മേളനത്തിലാണ് സാമ്പത്തിക സാങ്കേതിക മേഖല, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങിയ പ്രത്യേക രംഗങ്ങളിലെ 38 സംരംഭകർക്ക് ഇഖാമ വിതരണം ചെയ്തത്.
പ്രീമിയം ഇഖാമ സെൻററാണ് ചടങ്ങിന് നേതൃത്വം നൽകിയത്. സംരംഭകത്വ മേഖലയെ ശാക്തീകരിക്കുക, ലോകമെമ്പാടുമുള്ള സംരംഭകരെയും നിക്ഷേപകരെയും ആകർഷിക്കുകയും നിലനിർത്തുകയും വൈവിധ്യപൂർണമായ സമ്പദ് വ്യവസ്ഥയിലേക്ക് ആകർഷിക്കുകയും രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മികച്ച ആളുകളും നിക്ഷേപങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമായി സൗദി അറേബ്യയെ ഉയർത്താനുള്ള ദേശീയലക്ഷ്യങ്ങളുടെ ചട്ടക്കൂടിനുള്ളിൽ പ്രീമിയം ഇഖാമ സെൻറർ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗാണിത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും വിജ്ഞാന കൈമാറ്റത്തിലൂടെയും ദേശീയ സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കുന്നതും ലക്ഷ്യമാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

