സോമാലിയ ഭീകരാക്രമണം; പരിക്കേറ്റ യു.എ.ഇ സൈനികനെ സന്ദർശിച്ച്​ പ്രസിഡന്‍റ്

സോമാലിയയിലെ ഭീകരാക്രമണത്തിൽ പരിക്കേറ്റ യു.എ.ഇ സൈനികനെ ആശുപത്രിയിൽ സന്ദർശിച്ച് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ. അബൂദബിയിലെ സായിദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ മുഹമ്മദ്‌സലിം അൽ നുഐമിയെയാണ് പ്രസിഡൻറ് സന്ദർശിച്ചത്.

ക്യാപ്റ്റൻറെ സുഖ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ശൈഖ് മുഹമ്മദ് എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. രാജ്യത്തിൻറെ അന്തസ്സും ബഹുമതിയും ഉയർത്തുന്നതിൽ സായുധ സേനാംഗങ്ങളുടെ അർപ്പണബോധത്തേയും വിശ്വസ്തതയേയും അസാധാരണമായ മനോവീര്യത്തെയും പ്രസിഡൻറ് പ്രശംസിച്ചു. അൽപ നേരം ആശുപത്രിയിൽ ചിലവിട്ട ശേഷമാണ് പ്രസിഡൻറ് മടങ്ങിയത്.

വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോർട്ടിൻറെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹംദാൻ ബിൻ തഹ്‌നൂൻ ആൽ നഹ്‌യാൻ, യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ്, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ, സായുധ സേനയിലെ മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply