സൗദി : സൗദിയിൽ വൈകിയെത്തി ശീതക്കാറ്റ്. ഡിസംബർ 20 മുതൽ സൗദിയുടെ വിവിധ ഭാഗങ്ങൾ കടുത്ത തണുപ്പിലേക്ക് പ്രവേശിക്കും.കഠിന തണുപ്പ് ഒരു മാസത്തോളം നീണ്ടുനിൽക്കു മെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുൻ വർഷത്തെ അപേക്ഷിച്ച് കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് തണുപ്പ് വൈകിയെത്താൻ കാരണമായത്.
കിഴക്കൻ പ്രവിശ്യയിലും റിയാദിലും മഴയെത്താത്തതും തണുപ്പ് വൈകാൻ കാരണമായി.ദീർഘ ദൂര ഹൈവേകളിൽ വരും ദിനങ്ങളിൽ മൂടൽ മഞ്ഞ് വർധിക്കും. യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നിലവിലുണ്ട്. മഴ പെയ്ത മക്കാ പ്രവിശ്യയിലും മദീനയിലും മൂടിക്കെട്ടിയ അന്തരീക്ഷം തുടരും. ജിദ്ദയിൽ 30ന് മുകളിൽ തന്നെയാണ് താപനില. ശീതക്കാറ്റ് വൈകിയതിനാൽ വൈകിയാണ് ഇത്തവണ തണുപ്പ് എത്തുന്നത്.സൗദിയുടെ വടക്കു പടിഞ്ഞാറൻ മേഖലയാണ് തണുപ്പിലേക്ക് പ്രവേസിചു കഴിഞ്ഞു. ഹാഇൽ തബൂക്ക് അൽ ജൗഫ് വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നീ ഭാഗങ്ങളിൽ താപ നില കുറഞ്ഞു തുടങ്ങി. റിയാദിലും ദമ്മാമിലും ഈ മാസം 20 മുതൽ കടുത്ത തണുപ്പെത്തും. ഡിസംബർ 21ന് സൗദി ഈ വർഷത്തെ ദൈർഘ്യമേറിയ രാത്രിക്ക് സാക്ഷ്യം വഹിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

