റമദാനിൽ ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിനുള്ള പെർമിറ്റ് അനുവദിക്കില്ലെന്ന് മന്ത്രാലയം

റമദാനിൽ തീർത്ഥാടകർക്ക് ഒന്നിലധികം തവണ ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റമദാനിൽ തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് ഒരു തവണ മാത്രമാണ് അനുമതി നൽകുന്നതെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എല്ലാ തീർത്ഥാടകർക്കും സുഗമമായ തീർത്ഥാടന അനുഭവം നൽകുന്നതിനും, തിരക്ക് കുറയ്ക്കുന്നതിനുമായാണ് റമദാനിൽ ഉംറ തീർത്ഥാടനം ഒരു തവണ മാത്രമാക്കി നിജപ്പെടുത്താനുള്ള തീരുമാനം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply