മദീന ബസ്സപകടം: മന്ത്രി അസ്ഹറുദ്ദീനും സംഘവും മദീനയിൽ

ബസ്സപകടത്തിൽ മരിച്ച ഹൈദരാബാദിൽ നിന്നുള്ള 45 ഉംറ തീർഥാടകരെ തിരിച്ചറിയുന്നതിനും മറ്റു തുടർ നടപടികൾക്കുമായി തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം മദീനയിലെത്തി.

ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുമായി ചർച്ച നടത്തിയ അദ്ദേഹം തുടർ നടപടി വേഗത്തിലാക്കാൻ നിർദേശം നൽകി. ഗുരുതരപരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് അബ്ദുൽ ശുഐബിനെ മന്ത്രിയും കോൺസൽ ജനറലും സന്ദർശിച്ചു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് 32 ബന്ധുക്കൾ ഇന്നു രാവിലെ സൗദിയിൽ എത്തും.

ശേഷിച്ചവർ വരും ദിവസങ്ങളിൽ എത്തും. ഇവരുടെ യാത്രയും സൗദിയിലെ താമസവും തെലങ്കാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റിനു കീഴിൽ മദീനയിൽ പ്രത്യേക ക്യാംപ് ഓഫിസും തുറന്നു. മദീനയിൽനിന്ന് 25 കിലോമീറ്റർ അകലെ അൽ മുഫ് രിഹത്തിൽ ഞായറാഴ്ച രാത്രി ബസ് ടാങ്കർ ലോറിയിൽ ഇടിച്ചു കത്തിയാണു തീർഥാടകർ മരിച്ചത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply