2024 അവസാന പാദത്തിൽ ബഹ്റൈനും അയൽ രാജ്യമായ സൗദിയും തമ്മിൽ നടത്തിയ വ്യാപാരം 10.5 ബില്യൺ സൗദി റിയാലിലെത്തിയതായി കണക്കുകൾ. സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ കണക്കുകളാണ് ഇരുവരും തമ്മിലുള്ള വ്യാപാര തോത് പുറത്തുവിട്ടത്.
ബഹ്റൈൻ ഈ കാലയളവിൽ 2.1 ബില്യൺ സൗദി റിയാലിന്റെ സാധനങ്ങളാണ് സൗദിയിലേക്ക് കയറ്റിയയച്ചത്. അതേസമയം 8.4 ബില്യൺ റിയാലിന്റെ വസ്തുക്കൾ സൗദി ബഹ്റൈനിലേക്കും കയറ്റിയയച്ചു. ജി.സി.സി രാജ്യങ്ങളിൽ നിന്നായി ആകെ ഇക്കാലയളവിൽ സൗദി ഇറക്കുമതി ചെയ്തത് 18.3 ബില്യൺ റിയാലിന്റെ വസ്തുക്കളാണ്. എന്നാൽ, കയറ്റുമതി ചെയ്തത് 39.5 ബില്യൺ റിയാലിന്റേതും. സൗദിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇയും ഒമാനുമാണ് ബഹ്റൈനിൽ മുന്നിൽ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

