സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നടപടി ശരിയായ തീരുമാനമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള തീരുമാനത്തിന് സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളോടു നന്ദി പറയുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരസിന്റെ പങ്കാളിത്തത്തോടെ ഗാസ്സക്കെതിരായ യുദ്ധം തടയുന്നതിനുള്ള അന്താരാഷ്ട്ര നടപടിയുടെ ഭാഗമായി സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രി സമിതി അംഗങ്ങൾ സ്പാനിഷ് തലസ്ഥാനമായി മാഡ്രിഡിൽ നടത്തിയ വാർത്ത സമ്മേളനത്തിനിടെയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞു. സ്പെയിൻ, നോർവേ, അയർലൻഡ്, സ്ലോവേനിയ രാജ്യങ്ങൾ ചരിത്രത്തിന്റെറയും നീതിയുടെയും വശമാണ് തിരഞ്ഞെടുത്തതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
ഗാസ്സയിൽ മാനുഷിക ദുരന്തം തുടരുകയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. സമാധാനത്തിനും സഹവർത്തിത്വത്തിനുംവേണ്ടിയുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള പ്രത്യാശയുടെ വെളിച്ചമാകാനുള്ള ശരിയായ നിമിഷമാണിത്. ഞങ്ങൾ നിങ്ങൾക്ക് നന്ദി പറയുകയും മറ്റുള്ളവർ നിങ്ങളുടെ മാതൃക പിന്തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. സമാധാനത്തിലേക്കുള്ള വഴിയാണ് മുന്നോട്ടുള്ള വഴി. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയും സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്ന ഫലസ്തീൻ രാഷ്ട്രത്തിന്റെ നിലനിൽപ്പിലൂടെയുമാണത്. ഞങ്ങൾക്ക് ഉടനടി വെടിനിർത്തൽ ആവശ്യമാണ്. ഗാസ്സയിലേക്കുള്ള മാനുഷിക സഹായത്തിന് ഉടനടി പ്രവേശനം ആവശ്യമാണ്. ഞങ്ങൾക്ക് പ്രതീക്ഷ ആവശ്യമാണ്. നിങ്ങൾ സ്വീകരിച്ച ഈ നടപടി ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

