സൗദി അറേബ്യ കഴിഞ്ഞാൽ ഒഐസിയിലെ ഏറ്റവും വലിയ രണ്ടാമത്തെ പങ്കാളിയാണ് കുവൈത്തെന്ന്, കുവൈത്ത് ധന കാര്യ മന്ത്രാലയം ആക്ടിങ് അണ്ടർസെക്രട്ടറി തലാൽ അൽ നിംഷ് പറഞ്ഞു .
ഒ.ഐ.സിയിലേക്കുള്ള കുവൈത്തിന്‍റെ സംഭാവന ഒമ്പതു ശതമാനമാണ്. ഒ.ഐ.സിക്കും അനുബന്ധ സംഘടനകൾക്കും സംഭാവനകൾ നൽകാനുള്ള കുവൈത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം ഒ.ഐ.സി ആസ്ഥാനത്ത് നടന്ന ജനറൽ സെക്രട്ടേറിയറ്റിൽ സ്ഥിരം ധനകാര്യ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അൽ നിംഷ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

