സൗദി : എട്ടുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകളിൽ സാങ്കേതിക, സുരക്ഷ ഉപകരണങ്ങൾ ഉറപ്പാക്കാൻ സൗദി പൊതുഗതാഗത അതോറിറ്റി നടപടി കൾ ആരംഭിച്ചു. വെള്ളിയാഴ്ച മുതൽ ആരംഭിച്ച സുരക്ഷാ നടപടികളിൽ സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള എല്ലാ പാസഞ്ചർ ബസുകളും ഉൾപ്പെടും.
ആളുകളെ കയറ്റാൻ ലൈസൻസുള്ള 2014ന് മുമ്പുള്ള എല്ലാ ബസുകൾക്കും ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ കർശനമാക്കുന്ന നടപടിക്കാണ് പൊതുഗതാഗത വകുപ്പ് തുടക്കമിട്ടത്. ഇലക്ട്രോണിക് ട്രാക്കിങ് സിസ്റ്റം (എ.വി.എൽ ട്രാക്കിങ് സിസ്റ്റം) ഒഴികെയുള്ള സാങ്കേതിക സുരക്ഷ ഉപകരണങ്ങൾ വേണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
പൊതുസുരക്ഷ ഉപകരണങ്ങൾ, ലൈറ്റ് ഇൻഡിക്കേറ്റർ, ഇലക്ട്രോണിക് സ്ക്രീനുകൾ, ബസിനുള്ളിൽ കാമറ, പ്രകാശ സൂചക സംവിധാനങ്ങൾ എന്നിവ ഘടിപ്പിക്കണം, എമർജൻസി എക്സിറ്റ് സൗകര്യങ്ങളുടെയും ഇടക്കിടെ നിർത്തുമെന്ന സൂചനയുടെയും അടയാളങ്ങൾ പതിക്കണം എന്നിവയാണ് കർശനമാക്കിയ നിബന്ധനകൾ.പാസഞ്ചർ ബസ് സർവിസുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്തുന്നതിനുമാണ് ഈ നടപടിയെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

