വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാൻ എത്തുന്നവർക്കുള്ള പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി ഹജ്ജ് -ഉംറ മന്ത്രാലയം. ഉംറ സേവന സ്ഥാപനം തീർഥാടകന് നൽകുന്ന പ്രധാന സേവനങ്ങൾ, താമസ സ്ഥലം, സൗദിക്കുള്ളിലെ ഗതാഗതം, ആരോഗ്യ ഇൻഷൂറൻസ് , മറ്റ് അടിസ്ഥാന സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ റിസർവേഷൻ പ്രോഗ്രാമിൽ ഉണ്ടായിരിക്കണം, 18 വയസിന് താഴെയുള്ള ഉംറ തീർഥാടകനൊപ്പം നിർബന്ധമായും ഒരാൾ ഉണ്ടായിരിക്കണം, ഉംറയുടെ ദൈർഘ്യം തീർഥാടകരുടെ സൗദിയിലെ താമസ കാലയളവുമായി പെരുത്തപ്പെട്ടതാകണം, തീർഥാടകൻ നിലകൊള്ളുന്ന രാജ്യത്തെ റെസിഡന്റ് പെർമിറ്റ് 90 ദിവസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം, തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിർദേശങ്ങൾ, എ , ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ഉംറ സേവന സ്ഥാപനങ്ങളെ തരം തിരിച്ചിരിക്കുന്നത്. ഇതിൽ സി വിഭാഗത്തിൽ പെടുന്നത് പുതുതായി ലൈസൻസ് ലഭിച്ച സ്ഥാപനങ്ങളാണ്. തീർഥാടകർക്ക് ഉംറ സേവന സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളും തീർഥാടകരുടെ എണ്ണവും കണക്കാക്കി ഉയർന്ന വിഭാഗങ്ങളിലേക്ക് മാറാൻ സി വിഭാഗത്തിൽ ഉള്ളവർക്ക് അവസരം ലഭിക്കും. ഓരോ ഉംറ ഗ്രൂപ്പിനും, നേതൃത്വം നൽകുന്ന ഒരാൾ ഉണ്ടാവുക എന്നത് നിർബന്ധമാണ്.
മദീനയിലെ മസ്ജിദുന്നബവി, റൗളാ ശരീഫ് എന്നിവ സന്ദർശിക്കുന്നതിന് ‘നുസൂഖ്’ എന്ന ആപ്ലിക്കേഷൻ വഴിയാണ് അനുമതി നേടേണ്ടത്. ഉംറ നിർവഹിക്കാനുള്ള അനുമതി ആരംഭിക്കുന്നതിന് ആറ് മണിക്കൂർ മുൻപ് തീർഥാടകൻ സൗദിയിൽ പ്രവേശിക്കാത്ത പക്ഷം പെർമിറ്റ് സ്വയവേ റദ്ദാക്കപ്പെടും. കൂടാതെ ഉംറ യാത്രയ്ക്ക് ആദ്യം നിശ്ചയിച്ച തീയതിയിലോ സമയത്തിലോ മാറ്റം വരുത്തിയാൽ ‘നുസൂഖ്’ ആപ്പ് വഴി എടുത്ത മുൻകൂർ അനുമതികൾ റദ്ദാകുകയും ചെയ്യും.
തീർഥാടകർക്ക് എത്താനുള്ള വിമാന യാത്ര, രാജ്യത്തിന് അകത്ത് പ്രവേശിച്ച തീർഥാടകരുടെ പേര് വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് പ്രിനറ് ചെയ്ത് വാഹനത്തിന്റെ ഡ്രൈവറെ ഏൽപ്പിക്കൽ, തീർഥാടകരുടെ കൈവശം നിരോധിത വസ്തുക്കൾ ഇല്ല എന്ന് ഉറപ്പാക്കൽ തുടങ്ങിയവയുടെ ഉത്തരവാദിത്വം ബന്ധപ്പെട്ട കമ്പനികൾക്കാണെന്നും മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

