ഇലക്ട്രോണിക് പാസ്പോർട്ട് ഗേറ്റ് സംവിധാനവുമായി സൗദി അറേബ്യയിലെ നിയോം വിമാനത്താവളം. അന്താരാഷ്ട്ര യാത്രക്കാരുടെ യാത്രാ നടപടിക്രമങ്ങൾ എളുപ്പം പൂർത്തിയാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ബയോമെട്രിക് ഇ-പാസ്പോർട്ട് സ്കാനറുകളും ഉയർന്ന റെസല്യൂഷനുള്ള ക്യാമറകളുമുപയോഗിച്ചുള്ള സേവനമാണ് ഇവിടെയുണ്ടാവുക. യാത്രക്കാര്‍ക്ക് നടപടികള്‍ സ്വയം പൂര്‍ത്തിയാക്കാന്‍ ഇത് വഴി സാധിക്കും. ജവാസത്ത്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ), നാഷനൽ ഇൻഫർമേഷൻ സെന്റർ തുടങ്ങിയ സർക്കാർ ഏജൻസികളും നിയോമും തമ്മിൽ സഹകരിച്ചാണിത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

