ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ കൂടുതൽ വിമാന സർവീസുകൾ; കുറഞ്ഞ നിരക്കുള്ള സർവീസുകളും പരിഗണനയിൽ

ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ വിസ നടപടികൾ ലഘൂകരിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രി അറിയിച്ചു. ഉംറ തീർത്ഥാടകരുടെ സുഗമമായ യാത്രക്കായി ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസ് തുടങ്ങുമെന്ന് സൗദി ഹജ്ജ് മന്ത്രി പറഞ്ഞു. നിരക്ക് കുറഞ്ഞ വിമാന സർവീസുകളും ആലോചനയിലുണ്ട്. ഇന്ത്യയിലെത്തിയ സൗദി ഹജ്ജ് മന്ത്രി തൗഫീഖ് ബിൻ ഫസ്വാൻ അൽ റബിയയും ഇന്ത്യൻ ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനിയും വിദേശകാര്യസഹമന്ത്രി വി മുരളീധരനും മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. 

ഇന്ത്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് സൗദി നല്കുന്ന പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുന്നതായി സ്മൃതി ഇറാനി പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനായാണ് സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബിയ ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കാനും അന്താരാഷ്ട്ര തീർത്ഥാടകരുടെ ഉംറ തീർത്ഥാടനത്തിനായുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമുള്ള ചർച്ചകളാണ് സന്ദർശനത്തിൽ ലക്ഷ്യമാക്കിയിട്ടുള്ളത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply