Headlines

സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് അന്തരിച്ചു

സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത് വ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യമെന്ന് റോയൽ കോർട്ട് അറിയിച്ചു.

അസർ നമസ്‌കാരാനന്തരം ദീരയിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നടക്കും. അസറിന് ശേഷം ഇരുഹറമുകളിലും മയ്യിത്ത് നമസ്‌കാരം നടത്താൻ സൽമാൻ രാജാവ് നിർദേശിച്ചിട്ടുണ്ട്.

Leave a Reply