Headlines

ശബരിമലയിലെ എഡിജിപിയുടെ ട്രാക്ടർ യാത്ര; എം ആർ അജിത് കുമാറിനെതിനെതിരെ നടപടി വേണമെന്ന് ഡിജിപി

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെ നടപടിവേണമെന്ന് ഡിജിപി. അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത്. തിങ്കളാഴ്ചയാണ് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാകും ഉചിതമെന്നും ഡിജിപി ശുപാർശ ചെയ്യുന്നു.

Leave a Reply