Headlines

ആർ.ടി.എ 20-ാം വാർഷികം: യാത്രക്കാർക്കായി ആകർഷകമായ സമ്മാനങ്ങളും ഓഫറുകളും

ദുബൈയുടെ ഗതാഗത മേഖലയെ നിയന്ത്രിക്കുന്ന റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) യുടെ 20-ാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി നിരവധി സമ്മാനങ്ങളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു. ദുബൈ മെട്രോ, ട്രാം, ബസ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

വാർഷികത്തിന്റെ ഓർമ്മയ്ക്കായി പ്രത്യേകമായ ലിമിറ്റഡ് എഡിഷൻ ‘നോൽ’ കാർഡുകളും ആർ.ടി.എ പുറത്തിറക്കുന്നുണ്ട്. നവംബർ ഒന്നു മുതൽ 20 വരെ വിവിധ മെട്രോ സ്റ്റേഷനുകളിൽ ഇവ ലഭ്യമാകും.

പ്രധാന ഓഫറുകളും പരിപാടികളും:

  • സിനിമാ ടിക്കറ്റുകളിൽ ഇളവ്: നവംബർ ഒന്നു മുതൽ അഞ്ചു വരെ റോക്‌സി സിനിമാസിലെ ടിക്കറ്റുകൾക്ക് ‘RTA20’ എന്ന പ്രമോ കോഡ് ഉപയോഗിച്ച് 20% വരെ വിലക്കിഴിവ് നേടാം.
  • ഓൺലൈൻ ഷോപ്പിംഗിൽ ഡിസ്‌കൗണ്ട്: ഇതേ കാലയളവിൽ ‘നൂൺ’ (Noon) വഴിയുള്ള ഓൺലൈൻ ഓർഡറുകൾക്ക് സമാനമായ പ്രമോ കോഡിൽ 20% വിലക്കിഴിവ് ലഭിക്കും.

നവംബർ ഒന്നിന് പ്രത്യേക പരിപാടികൾ:

നവംബർ ഒന്നിന് യാത്രക്കാർക്കായി നിരവധി വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

  • ‘ബലൂൺസ് ആൻഡ് സ്മൈൽസ്’ പരിപാടി: ബുർജുമാൻ മെട്രോ സ്റ്റേഷനിൽ രാവിലെ 9 മണിക്കും ഓൺ പാസിവ്, ശോഭ റിയൽറ്റി മെട്രോ സ്റ്റേഷനുകളിൽ രാവിലെ 10 മണിക്കും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനിലും ഉമ്മുറമൂൽ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 11 മണിക്കുമാണ് ഈ പരിപാടി നടക്കുക.
  • സമ്മാനങ്ങൾ നേടാൻ അവസരം: അൽ ഗുബൈബ ബസ് സ്റ്റേഷനിലും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനിലും വെച്ച് ബസ് യാത്രക്കാർക്ക് ‘RTA20’ ബൂത്തിൽ 20 സെക്കൻഡിനുള്ളിൽ ഒരു സമ്മാനം നേടാനുള്ള അവസരമുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ ചോക്ലേറ്റുകൾ വരെ സമ്മാനങ്ങളായി ലഭിക്കും. ഈ ഓഫർ നവംബർ ഒന്നിന് മാത്രമായിരിക്കും.
  • ഫോട്ടോ ബൂത്ത്: നവംബർ ഒന്നിന് ബുർജുമാൻ മെട്രോ സ്റ്റേഷനിൽ, യാത്രക്കാർക്ക് ഭീമൻ ആർട്ട് ഫ്രെയിമിന് മുന്നിൽ പോസ് ചെയ്യാനും ആർ.ടി.എയുടെ ഫോട്ടോബൂത്തിൽ നിന്ന് ഡിജിറ്റൽ ഫോട്ടോ കോപ്പി എടുക്കാനും കഴിയും. രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് ഇതിന് സൗകര്യമുണ്ടാവുക.

കൂടാതെ, ദുബൈ വിമാനത്താവളത്തിൽ ഒക്‌ടോബർ 28 മുതൽ നവംബർ ഒന്നു വരെ യാത്രക്കാർക്ക് ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കാനും അവസരമുണ്ടാകും.

Leave a Reply