ഒമാനിൽ ഇനിമുതൽ ഐ.ഡി കാർഡിന്റെയും ഡ്രൈവിങ് ലൈസൻസിന്റെയും ഡിജിറ്റൽ പതിപ്പുകൾക്ക് നിയമപരമായ അംഗീകാരം. റോയൽ ഒമാൻ പോലീസ് (ആർ.ഒ.പി) ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫിസിക്കൽ കാർഡുകൾ കൈവശമില്ലെങ്കിൽ പോലും, പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ആവശ്യങ്ങൾക്കായി ഡിജിറ്റൽ ഐ.ഡി സമർപ്പിക്കാൻ സാധിക്കുമെന്ന് ആർ.ഒ.പി വക്താവ് അറിയിച്ചു.
ഈ വർഷം ആർ.ഒ.പി ആപ്പ് വഴി നിരവധി പുതിയ ഇ-സേവനങ്ങളാണ് അവതരിപ്പിച്ചത്.
- മനുഷ്യക്കടത്ത്, സാങ്കേതിക വീഴ്ചകൾ എന്നിവ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം.
- ഇലക്ട്രോണിക് ട്രാവൽ പോർട്ടലുകളിലും സാമ്പത്തിക ഇടപാടുകളിലും ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിക്കാനുള്ള സംവിധാനം.
- റോയൽ ഒമാൻ പോലീസ് വെബ്‌സൈറ്റ് വഴി ലൈസൻസ് സർട്ടിഫിക്കറ്റിന്റെ പ്രൂഫ് ലഭ്യമാക്കാനുള്ള സൗകര്യം.
- മുതിർന്നവരുടെയും കുട്ടികളുടെയും ഫോൺ നമ്പർ, ഇമെയിൽ, ഇലക്ട്രിസിറ്റി മീറ്റർ നമ്പർ എന്നിവ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ.
- സെൽഫ് സർവീസ് മെഷീനുകൾ വഴി പുതിയ ലൈസൻസ് പ്രിന്റ് ചെയ്യാനുള്ള സൗകര്യം.
- ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഇൻവെസ്റ്റർ കാർഡ്, തൊഴിലാളികളുടെ വിവരങ്ങൾ തുടങ്ങിയവ ഡിജിറ്റലായി കാണാനുള്ള ഓപ്ഷൻ.
- തടവുകാരെ സന്ദർശിക്കുന്നതിനും വീഡിയോ കോൾ ചെയ്യുന്നതിനും അപ്പോയ്ന്റ്‌മെന്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം.
- ഈ നീക്കം ഒമാനിലെ സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറാനും സഹായിക്കും.

