Headlines

വിഴിഞ്ഞത്ത് വൻകവർച്ച; വീട് കുത്തിത്തുറന്ന് 90 പവൻ കവർന്നു

തിരുവനന്തപുരം വിഴിഞ്ഞത്ത് വൻ കവർച്ച. മുൻ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 90 പവൻ സ്വർണ്ണവും 1 ലക്ഷം രൂപയുമാണോ മോഷണം പോയത്.

ഇന്നലെ രാത്രിയാണ് സംഭവം. സഹോദരിയുടെ മകന്റെ മരണവുമായി ബന്ധപ്പെട്ട് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലാണ് വീട്ടുകാർ രാത്രി ഉറങ്ങാൻ പോകുന്നത്. ഇത് കൃത്യമായിട്ട് അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയെന്നാണ് വീട്ടുകാർ പറയുന്നത്.

വീട് കുത്തിത്തുറന്നാണ് മോഷണം. വീടിന്റെ രണ്ടാമത്തെ നിലയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും താഴത്തെ നിലയിൽ നിന്നുളള രൂപയുമാണ് കവർന്നത്. ഇന്ന് രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻ തന്നെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു

Leave a Reply