Headlines

റമദാൻ; ഹറമിലെ വീൽചെയർ സേവകർക്ക് പ്രത്യേക പരിശീലനം നൽകി

റമദാൻ മാസത്തിൽ തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി മസ്ജിദുൽ ഹറമിലെ വീൽചെയർ സേവകർക്കായുള്ള പ്രത്യേക പരിശീലന പരിപാടിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായി. ആകെ 5,200 വീൽചെയർ സേവന പ്രവർത്തകർക്കാണ് ഈ ഘട്ടത്തിൽ പരിശീലനം നൽകിയതെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. റമദാനിലെ തിരക്ക് കണക്കിലെടുത്ത് വിശ്വാസികൾക്ക് സുഗമമായ തീർഥാടന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണിത്.

12 ദിവസങ്ങളിലായി 49 സെഷനുകളാണ് പരിശീലനത്തിനായി സംഘടിപ്പിച്ചത്. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുന്നതിൽ കാര്യക്ഷമത വർധിപ്പിക്കുക, അപകടസാധ്യതകൾ കുറയ്ക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. വീൽചെയർ സേവകർ, സംഘാടകർ, ഫീൽഡ് സൂപ്പർവൈസർമാർ എന്നിവരുടെ ആശയവിനിമയ ശേഷി, തൊഴിൽപരമായ അച്ചടക്കം എന്നിവ മെച്ചപ്പെടുത്തുന്നതിനും പരിശീലനത്തിൽ പ്രത്യേക ശ്രദ്ധ നൽകി.

റമദാൻ കാലയളവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ ഹറമിൽ എത്തുന്ന സാഹചര്യത്തിൽ, പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും ഈ സേവനം വലിയ അനുഗ്രഹമാകും

Leave a Reply