Headlines

യുഎഇയിൽ ഇന്നും ചിലയിടങ്ങളിൽ മഴക്ക് സാധ്യത

വേനൽച്ചൂടിനിടയിലും യു.എ.ഇയിൽ ഇന്നും ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു.ഇന്ന് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എന്നാൽ, കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപംകൊള്ളാൻ സാധ്യതയുണ്ട്. രാത്രിയിലും വെള്ളിയാഴ്ച രാവിലെയും തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഈർപ്പം നിറഞ്ഞ അന്തരീക്ഷമായിരിക്കും. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മൂടൽമഞ്ഞ് ഉണ്ടാകാനും സാധ്യതയുണ്ട്.

പകൽ സമയങ്ങളിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ചിലപ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്താം. അറബിക്കടലും ഒമാൻ കടലും പൊതുവെ ശാന്തമായിരിക്കും.

വിവിധ എമിറേറ്റുകളിലെ ഉയർന്നതും താഴ്ന്നതുമായ ഇന്നത്തെ താപനില

അബുദാബി: 43°C, 31°C

ദുബായ്: 42°C, 32°C

ഷാർജ: 42°C, 33°C

സൈ്വഹാൻ: 48°C വരെ താപനില എത്താൻ സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളിൽ ചൂട് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply