Headlines

കോട്ടയത്ത് ഓറഞ്ച് അലേർട്ട്; അടുത്ത മൂന്നുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത

കോട്ടയം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാത്രി ഒൻപതുമണിക്ക് പുറപ്പെടുവിച്ച അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. ശക്തമായ മഴ പെയ്യാനിടയുള്ളതിനാൽ അടുത്ത മൂന്നുമണിക്കൂറത്തേക്ക് മാത്രം കോട്ടയം ജില്ലയിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കെഎസ്ഡിഎംഎയുടെ അറിയിപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)

പുറപ്പെടുവിച്ച സമയവും തീയതിയും 09.00 PM; 21/02/2026

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന് മണിക്കൂർ മാത്രം) ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply