Headlines

സൈബർ ആക്രമണം ; ദുബായിലും വിമാനക്കമ്പനികളുടെ മുന്നറിയിപ്പ്

യൂറോപ്പിലെ വിമാനത്താവളങ്ങളിൽ നടന്ന സൈബർ ആക്രമണങ്ങളെ തുടർന്ന് യാത്രക്കാർക്ക് എമിറേറ്റ്സും ഇത്തിഹാദും യാത്രാമുന്നറിയിപ്പ് നൽകി.
യൂറോപ്പിലെ ചില വിമാനത്താവളങ്ങളെ ബാധിച്ച സൈബർ ആക്രമണങ്ങൾ കാരണം വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ലഗേജ് സംവിധാനങ്ങൾ സാവധാനത്തിലായിട്ടുണ്ട് .ഈ സാഹചര്യത്തിൽ, എമിറേറ്റ്സ്, ഇത്തിഹാദ് എയർലൈൻസ് യാത്രക്കാർക്കായി ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടവ:
നേരത്തെ എത്തുക: യാത്രക്കാർ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്ന് എയർലൈനുകൾ നിർദ്ദേശിച്ചു. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം.
ഓൺലൈൻ ചെക്ക്-ഇൻ: കഴിയുന്നത്രയും യാത്രക്കാർ ഓൺലൈൻ വഴി ചെക്ക്-ഇൻ ചെയ്യാനും ബോർഡിങ് പാസ് ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.

പുതിയ വിവരങ്ങൾ ശ്രദ്ധിക്കുക: യാത്രക്കാർക്ക് വിമാനത്താവളങ്ങളുടെയും എയർലൈൻസിന്റെയും വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും വഴി പുതിയ വിവരങ്ങൾ അറിയാവുന്നതാണ്.

Leave a Reply