സന്ദർശക വിസക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഖത്തറിൽ പ്രാബല്യത്തിൽ

ഖത്തറില്‍ സന്ദര്‍ശക വിസക്കാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രാബല്യത്തില്‍. 50 റിയാലാണ് കുറഞ്ഞ പ്രീമിയം. അതേസമയം ജി.സി.സി പൗരന്മാർക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഖത്തറില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഫെബ്രുവരി ഒന്നുമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അടിയന്തര, അപകട സേവനങ്ങളാണ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്.50 റിയാലാണ് പ്രതിമാസം കുറഞ്ഞ പ്രീമിയം. കൂടുതല്‍ കവറേജ് വേണ്ടവര്‍ക്ക് ഉയര്‍ന്ന പ്രീമിയം ഉള്ള ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാവുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. യാത്രക്ക് മുമ്പ് തന്നെ പോളിസി എടുക്കണം . അതേസമയം ജി.സി.സി പൗരന്മാർക്ക് ഖത്തറിലേക്കുള്ള യാത്രക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.