Begin typing your search...

ഖത്തർ - ബ്രിട്ടൻ സൗഹൃദം ശക്തമാക്കി അമീറിൻ്റെ സന്ദർശനം

ഖത്തർ - ബ്രിട്ടൻ സൗഹൃദം ശക്തമാക്കി അമീറിൻ്റെ സന്ദർശനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഖ​ത്ത​റും ബ്രി​ട്ട​നും ത​മ്മി​ലെ ന​യ​ത​ന്ത്ര സൗ​ഹൃ​ദ​വും വ്യാ​പാ​ര, വാ​ണി​ജ്യ ബ​ന്ധ​വും ശ​ക്ത​മാ​ക്കി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ ബ്രി​ട്ടീ​ഷ് പ​ര്യ​ട​നം. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ വെ​സ്റ്റ്മി​നി​സ്റ്റ​ർ പാ​ല​സി​ലെ ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്റി​ലെ​ത്തി​യ അ​മീ​ർ ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​വും ആ​​ക്ര​മ​ണ​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന മാ​നു​ഷി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ഉ​ന്ന​യി​ച്ചു.

യു​ദ്ധം തു​ട​ങ്ങി​യ ആ​ദ്യ ദി​നം മു​ത​ൽ വെ​ടി​നി​ർ​ത്ത​ലി​നാ​യി ഖ​ത്ത​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​​ളും മ​ധ്യ​സ്ഥ ദൗ​ത്യ​ങ്ങ​ളും പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​മീ​ർ പാ​ർ​ല​മെ​ന്റി​ൽ സം​സാ​രി​ച്ച​ത്. ബ​ന്ദി​ക​ളു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കാ​നും, ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​​യ​മെ​ത്തി​ക്കാ​നു​ള്ള മാ​നു​ഷി​ക ഇ​ട​നാ​ഴി തീ​ർ​ക്കാ​നും ഖ​ത്ത​ർ പ​രി​ശ്ര​മി​ച്ച​താ​യും അ​മീ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

‘പൂ​ർ​ണ​മാ​യും നാ​മാ​വ​ശേ​ഷ​മാ​യ ഗ​സ്സ​യി​ൽ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കാ​ൻ കൂ​ടു​ത​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളും ഇ​ട​പെ​ട​ലു​ക​ളും ആ​വ​ശ്യ​മാ​ണ്. പ​ര​മാ​ധി​കാ​ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ച്ച്, ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ലൂ​ടെ മാ​ത്ര​മേ പ്ര​ശ്നം ശാ​ശ്വ​ത​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും അ​ഭി​വൃ​ദ്ധി​യും കൈ​വ​രി​ക്കാ​നും ക​ഴി​യൂ’ -അ​മീ​ർ വ്യ​ക്ത​മാ​ക്കി. ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ഖ​ത്ത​റി​ന്റെ പ​രി​ശ്ര​മ​ങ്ങ​ളെ ചാ​ൾ​സ് രാ​ജാ​വും അ​ഭി​ന​ന്ദി​ച്ചു. ല​ണ്ട​നി​ലെ ത​ന്റെ പ​ഠ​ന​കാ​ലം ഓ​ർ​ത്തെ​ടു​ത്തു​കൊ​ണ്ടാ​യി​രു​ന്നു അ​മീ​ർ സം​സാ​രി​ച്ച​ത്. ​

ഷെ​ർ​ബോ​ൺ സ്കൂ​ളി​ലെ​യും സാ​ൻ​ഡ്റ​സ്റ്റ് റോ​യ​ൽ മി​ലി​ട്ട​റി അ​ക്കാ​ദ​മി​യി​ലെ​യും പ​ഠ​ന​വും പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ലം ഓ​ർ​ത്തെ​ടു​ത്ത അ​മീ​ർ, സൗ​ഹൃ​ദ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും, പി​ന്നീ​ട് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം ശ​ക്ത​മാ​ക്കാ​നും ഇ​ത് വ​ഴി​യൊ​രു​ക്കി​യെ​ന്നും അ​നു​സ്മ​രി​ച്ചു. ഖ​ത്ത​ർ അ​മി​രി എ​യ​ർ​ഫോ​ഴ്സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ഖ​ത്ത​ർ -യു.​കെ ടൈ​ഫൂ​ൺ സ്ക്വാ​ഡ്ര​ൺ സേ​നാ പ​രി​ശീ​ല​നം ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ ആ​കാ​ശ സു​ര​ക്ഷ​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​താ​യും അ​മീ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

ഖ​ത്ത​റും ബ്രി​ട്ട​നും ത​മ്മി​ലെ സൈ​നി​ക, പ്ര​തി​രോ​ധ, സു​ര​ക്ഷ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​നും ഈ ​സ​ന്ദ​ർ​ശ​നം വ​ഴി​യൊ​രു​ക്കി​യ​താ​യും അ​മീ​ർ പ​റ​ഞ്ഞു. ഹൗ​സ് ഓ​ഫ് കോ​മ​ൺ സ്പീ​ക്ക​ർ ലി​ൻ​ഡ്സെ ഹോ​യ​ൽ, സ്പീ​ക്ക​ർ ലോ​ർ​ഡ് മ​ക്ഫാ​ൽ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും ഉ​ന്ന​ത സം​ഘ​വും അ​മീ​റി​നെ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​നു​ഗ​മി​ച്ചു.

WEB DESK
Next Story
Share it