Begin typing your search...

ഫിഫ ലോകകപ്പിനെത്തുന്നവരെ കാത്ത് ഖത്തറിന്റെ സൂഖ് വാഖിഫ്

ഫിഫ ലോകകപ്പിനെത്തുന്നവരെ കാത്ത്  ഖത്തറിന്റെ സൂഖ് വാഖിഫ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദോഹ : ഫിഫ ലോകകപ്പിനെത്തുന്നവരെ കാത്ത് ഖത്തറിന്റെ സൂഖ് വാഖിഫ്.ഖത്തറിന്റെ പ്രധാന വ്യാപാര, വിനോദസഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫിൽ മതിയാവോളം സമയം ചെലവിടാനുള്ള അവസരമൊരുക്കി അടുത്തമാസം മുതൽ സൂഖ് 24 മണിക്കൂറും പ്രവർത്തനസജ്ജമാകും.


സൂഖ് വാഖിഫിലെ വിൽപന ശാലകൾക്കും റസ്റ്ററന്റുകൾക്കുമെല്ലാം അടുത്ത മാസം മുതൽ 24 മണിക്കൂറും പ്രവർത്തിക്കാനുള്ള അനുമതി നൽകി കഴിഞ്ഞു. വ്യത്യസ്ത വിഭവങ്ങൾ തയാറാക്കുന്നതിനായി മിക്ക റസ്റ്ററന്റുകളും മെനു കാർഡും വിപുലീകരിച്ചു കഴിഞ്ഞു. ലോക കായിക മാമാങ്കത്തെ വരവേൽക്കാൻ ടീമുകളുടെ ജേഴ്‌സി തന്നെ യൂണിഫോം ആക്കിയ റസ്റ്ററന്റുകളുമുണ്ട്.

ജീവനക്കാരുടെ എണ്ണം കൂട്ടി അതിഥികളെ സ്വാഗതം ചെയ്യാൻ റസ്റ്ററന്റുകൾ തയാറായി കഴിഞ്ഞു. അടുക്കളയിലേയ്ക്ക് ആവശ്യത്തിനുള്ള സാധനങ്ങളും റെഡി. പാരമ്പര്യത്തനിമ നിറഞ്ഞ സാംസ്‌കാരിക പൈതൃക, വിനോദ കേന്ദ്രമായ സൂഖ് വാഖിഫ് തന്നെയാണ് രാജ്യത്തേക്ക് എത്തുന്നവരുടെ പ്രധാന ലക്ഷ്യം.

പരമ്പരാഗത രുചികൾ അറിയാം. സുഗന്ധ ദ്രവ്യങ്ങളും വാങ്ങാം. ശൈത്യം കാലം കൂടിയായതിനാൽ ലോകകപ്പ് ആരാധകർക്ക് സൂഖിലെ രാത്രികാല സൗന്ദര്യവും ആവോളം ആസ്വദിക്കാം.

Krishnendhu
Next Story
Share it