Begin typing your search...

ഹയ്യ കാർഡ് വിതരണത്തിനായി രണ്ട് സെന്ററുകൾ കൂടി

ഹയ്യ കാർഡ് വിതരണത്തിനായി രണ്ട്   സെന്ററുകൾ   കൂടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വിദേശ കാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശന വീസയും, ഫിഫ ലോകകപ്പ് ടിക്കറ്റ് ഉടമകൾക്കുമായുള്ള ഹയ്യ കാർഡ് വിതരണത്തിനായി രണ്ട് സെന്ററുകൾ കൂടി ഉടൻ തുറക്കും.ലോകകപ്പിന് ടിക്കറ്റെടുത്തവർക്ക് രാജ്യത്തേക്കും, സ്വദേശികൾക്കുൾപ്പെടെ സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശനത്തിനുള്ള നിർബന്ധിത വ്യവസ്ഥയാണ് ഹയാ കാർഡുകൾ. ഹയാ കാർഡ് ഉടമകൾക്ക് ഖത്തർ ലോകകപ്പിനിടെ ദോഹ മെട്രോ, കർവ ബസുകൾ എന്നിവിടങ്ങളിൽ സൗജന്യ യാത്ര ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഡിജിറ്റൽ ഹയാ കാർഡുകൾ ലഭ്യമാണെങ്കിലും പ്രിന്റഡ് ആവശ്യമുള്ളവർക്ക് നേരിട്ട് വാങ്ങുവാനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സെന്ററുകൾ ഒരുക്കുന്നത്. കൂടാതെ ഏതെങ്കിലും കാരണവശാൽ കാർഡ് നഷ്ടമാകുന്നവർക്ക് ഇവിടെ നിന്നു തന്നെ പുതിയ കാർഡുകൾ സൗജന്യമായി ലഭിക്കും.

അലി ബിൻ ഹമദ് അൽ അത്തിയ അറീന, വെസ്റ്റ്‌ബേയിലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് ഹയാ കാർഡ് സെന്ററുകൾ തുറക്കുകയെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഹയാ കാർഡ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടർ സയീദ് അലി അൽ ഖുവാരി വ്യക്തമാക്കി.

ഖത്തറിലെ താമസക്കാർക്ക് സ്റ്റേഡിയങ്ങളിൽ പ്രവേശിക്കുന്നതിനും ഹയാ കാർഡ് വേണം. ടിക്കറ്റ് ഉടമകൾക്ക് ഹയാ കാർഡ് നിർബന്ധമാണ്. മത്സര ടിക്കറ്റെടുത്ത് ഹയാ കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് ഒക്‌ടോബർ ഒന്നു മുതൽ പ്രവേശന വീസ ഇ-മെയിൽ ലഭിക്കും.

ഹയ്യകാർഡിനെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കും സംശയ നിവാരണത്തിനും മാളുകളിൽ പ്രത്യേക ബൂത്തുകൾ സജ്ജമായിരിക്കും. ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകളായ മാൾ ഓഫ് ഖത്തർ, ദോഹ ഫെസ്റ്റിവൽ സിറ്റി എന്നിവിടങ്ങളിൽ വൈകിട്ട് 7 വരെ ബൂത്തുകളുടെസേവനം ലഭ്യമായിരിക്കും.

Krishnendhu
Next Story
Share it