Begin typing your search...

ഖത്തറിലെ പാസഞ്ചർ ഓവർ ഫ്ലോ മേഖലകൾ ഡിസംബർ 31 വരെ

ഖത്തറിലെ പാസഞ്ചർ ഓവർ ഫ്ലോ മേഖലകൾ ഡിസംബർ 31 വരെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ലോകകപ്പ് ആഘോഷങ്ങൾ അവസാനിച്ചെങ്കിലും വിനോദസഞ്ചാരികൾക്ക് വിനോദം പകർന്ന് ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളിലെ പാസഞ്ചർ ഓവർ ഫ്ലോ മേഖലകൾ ഈ മാസം അവസാനം വരെ പ്രവർത്തിക്കും. നവംബർ മുതലാണ് പാസഞ്ചർ ഓവർ ഫ്ലോ ആരംഭിച്ചത്. റോമിങ് പരേഡുകൾ, മനോഹരമായ ലഈബ് മാതൃക, ഭക്ഷണ പാനീയ ബൂത്തുകൾ, റീട്ടെയ്ൽ സ്റ്റോറുകൾ, ഗെയിമിങ് സോൺ, കുട്ടികൾക്കായി ഫുട്ബോൾ പിച്ചുകൾ, ലഗേജുകൾ സൂക്ഷിക്കാനുള്ള സൗകര്യം, നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ സാധനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഡെസ്‌ക്ക്, ഫ്ലൈറ്റ് ഇൻഫർമേഷൻ സ്‌ക്രീൻ, സൗജന്യ വൈ-ഫൈ മേഖല തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാസഞ്ചർ ഓവർ ഫ്ലോ മേഖലയെ ഫാൻ സോണായാണ് കണക്കാക്കിയിരിക്കുന്നതെന്നും വിമാനം പുറപ്പെടുന്ന സമയത്തിന് 4 മുതൽ 8 മണിക്കൂർ മുൻപുവരെ എത്തുന്ന യാത്രക്കാർക്ക് ഈ മേഖലയിലെ സൗകര്യങ്ങൾ ആസ്വദിക്കാനാകുമെന്നും ദോഹ വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ബദർ അൽമീർ വ്യക്തമാക്കി.യാത്രക്കാർക്ക് യാത്രയുടെ അവസാന നിമിഷങ്ങൾ വരെ ആവേശകരമായ ഫിഫ 2022 അനുഭവം ആസ്വദിക്കാനുള്ള അവസരമാണ് വിമാനത്താവള അധികൃതർ ഒരുക്കിയിരിക്കുന്നത്. ഖത്തറിൽ നിന്നും പുറപ്പെടുന്ന യാത്രക്കാർക്ക് ഹമദ് വിമാനത്താവളത്തിലെ മെട്രോസ്റ്റേഷനിൽ നിന്നും ഷട്ടിൽ ബസ് സർവീസ് മുഖേന പാസഞ്ചർ ഓവർഫ്ളോ മേഖലയിൽ പ്രവേശിക്കാം.

Krishnendhu
Next Story
Share it