Begin typing your search...

ലോകകപ്പിന് ഇനി 20 ദിനങ്ങള്‍ ; അറിയഞ്ഞിരിക്കേണ്ട നിയന്ത്രണങ്ങൾ

ലോകകപ്പിന് ഇനി 20 ദിനങ്ങള്‍ ; അറിയഞ്ഞിരിക്കേണ്ട നിയന്ത്രണങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : നവംബര്‍ ഒന്നു മുതല്‍ ഖത്തറിലേയ്ക്കുള്ള പ്രവേശനം, വീസ, കോവിഡ് പരിശോധനാ നയങ്ങളിലെ മാറ്റങ്ങള്‍, വിവിധ മേഖലകളിലെ നിയന്ത്രണങ്ങള്‍ തുടങ്ങി ഖത്തറിലുള്ളവരും ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാര്‍ഡ് ഉടമകളും നിര്‍ബന്ധമായും നിബന്ധനകൾ പാലിക്കേണ്ടതാണ് .

ഫിഫ ലോകകപ്പിന് ഇനി 20 ദിനങ്ങള്‍ മാത്രം ബാക്കിനിൽക്കെ അറിയഞ്ഞിരിക്കേണ്ട നിയന്ത്രണങ്ങൾ

∙ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 23 വരെ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെ എല്ലാത്തരം സന്ദര്‍ശക വീസകള്‍ക്കും ബിസിനസ് വീസകള്‍ക്കും നിയന്ത്രണം.

∙ ഖത്തറിലേയ്ക്ക് പ്രവേശിയ്ക്കാന്‍ ഹയാ കാര്‍ഡ് നിര്‍ബന്ധം. ലോകകപ്പ് ടിക്കറ്റെടുത്തവര്‍ക്കാണ് ഹയാ കാര്‍ഡ് ലഭിക്കുന്നത്.

∙ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 23 വരെ ഖത്തറില്‍ പ്രവേശിയ്ക്കാം. 2023 ജനുവരി 23 വരെ ഖത്തറില്‍ താമസിക്കാം.

∙ വിദേശത്തു നിന്നെത്തുന്ന ഹയാ കാര്‍ഡ് ഉടമകള്‍ക്ക് ടിക്കറ്റില്ലാത്ത മൂന്നു പേരെ കൂടി അതിഥികളായി ഒപ്പം കൂട്ടാം.

∙ യുഎഇ, ഒമാന്‍ രാജ്യങ്ങളിലേയ്ക്ക് നവംബര്‍ ഒന്നു മുതല്‍ പ്രവേശിയ്ക്കാം. സൗദിയിലേയ്ക്ക് ലോകകപ്പിന് 10 ദിവസം മുന്‍പ് അതായത് നവംബര്‍ 10 മുതലാണ് പ്രവേശനം.

∙ ഖത്തറിലേയ്ക്ക് പ്രവേശിയ്ക്കാന്‍ ഇഹ്‌തെറാസ് പ്രി -റെജിസ്‌ട്രേഷന്‍ വേണ്ട, കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല.

ഖത്തറിലെ താമസക്കാര്‍ അറിയാന്‍

∙ കോവിഡ് അപകട നിര്‍ണയ ആപ്പ് ആയ ഇഹ്‌തെറാസ് ആരോഗ്യകേന്ദ്രങ്ങളിലെ പ്രവേശനത്തിന് മാത്രം മതി.

∙ വിദേശ യാത്ര കഴിഞ്ഞെത്തുമ്പോഴുള്ള കോവിഡ് പരിശോധന വേണ്ട.

∙ ഖത്തറിലെ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ 70 ശതമാനം സേവനങ്ങളും വെര്‍ച്വല്‍, ഓണ്‍ലൈന്‍ ആയിരിക്കും.

∙ ലോകകപ്പിലെ പ്രധാന കാര്‍ണിവല്‍ വേദിയായ ദോഹ കോര്‍ണിഷ് സ്ട്രീറ്റ് അടക്കും. പ്രവേശനം കാല്‍നടയാത്രക്കാര്‍ക്ക് മാത്രം.

∙ സെന്‍ട്രല്‍ ദോഹയിലുടനീളം സൗജന്യ ഷട്ടില്‍ ബസുകള്‍ ഉണ്ടാകും.

∙ പൊതു ഗതാഗത നമ്പര്‍ പ്ലേറ്റുകളും ബ്ലാക്ക് പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുമുള്ള വാഹനങ്ങള്‍ക്ക് സെന്‍ട്രല്‍ ദോഹയിലേയ്ക്ക് പ്രവേശനമില്ല. വടക്ക് അല്‍ ഖഫ്ജി സ്ട്രീറ്റില്‍ നിന്ന് സി-റിങ് റോഡിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗം വരെയും കിഴക്ക് നിന്ന് കോര്‍ണിഷ് സ്ട്രീറ്റ് വരെയുമാണ് നിയന്ത്രണം.

∙ സര്‍ക്കാര്‍ മേഖലകളില്‍ നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെ 80 ശതമാനം പേര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. 20 ശതമാനം പേര്‍ക്ക് ഓഫിസിലെത്തണം. സൈന്യം, ആരോഗ്യം, സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്ക് വ്യവസ്ഥ ബാധകമല്ല.

∙ പൊതു, സ്വകാര്യ മേഖലകളിലെ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനസമയം നവംബര്‍ ഒന്നു മുതല്‍ 17 വരെ രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 12.00 വരെ.

∙ രാജ്യത്തെ പ്രധാന വ്യാപാര, വിനോദ സഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫ് 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Krishnendhu
Next Story
Share it