Begin typing your search...
എറണാകുളം സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: എറണാകുളം പെരുമ്പാവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. പെരുമ്പാവൂർ പോഞ്ഞാശ്ശേരി നിയാസ് മണേലി ബഷീർ ആണ് ശനിയാഴ്ച രാവിലെ മരണപ്പെട്ടത്.44 വയസ്സായിരുന്നു.
ഒരാഴ്ച മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ ശനിയാഴ്ച രാവിലെയായിരുന്നു മരണം.
ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നിയാസ്. മണേലി കൊച്ചുണ്ണി ബഷീറാണ് പിതാവ്. ആയിഷ മാതാവ്. ഭാര്യ: ആരിഫ. മക്കൾ: നെജിമുന്നിസ, മുഹമ്മദ് യാസീൻ.
കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവീസസിന് കീഴിലുള്ള കൾച്ചറൽ ഫോറം റീപാട്രിയേറ്റ് ടീമിന്‍റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Next Story