Begin typing your search...

ലോകകപ്പ് തയ്യാറെടുപ്പിൽ ഖത്തർ ആരോഗ്യമേഖലയും സജ്ജം

ലോകകപ്പ് തയ്യാറെടുപ്പിൽ ഖത്തർ ആരോഗ്യമേഖലയും സജ്ജം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


ദോഹ : ലോകകപ്പിനിനി 52 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആരോഗ്യമേഖലയെ പൂർണ്ണ സജ്ജമാക്കി ഖത്തർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒന്നിച്ചെത്തുമ്പോൾ മുൻകരുതലുകളുടെ ഭാഗമായി 16 പുതിയ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, 10 ആശുപത്രികൾ, വിദഗ്ധരായ ആരോഗ്യ പ്രവർത്തകർ, അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആംബുലൻസ് ഉൾപ്പെടെ ഖത്തറിന്റെ ആരോഗ്യ മേഖല പൂർണ്ണ തയ്യാറെടുപ്പിലാണ്. ലോകകപ്പിലുടനീളം സ്റ്റേഡിയങ്ങളിൽ ഉൾപ്പെടെ ആംബുലൻസ് വകുപ്പിന്റെ മൊബൈൽ കമാൻഡ് യൂണിറ്റുകളും മേജർ ആക്‌സിഡന്റ് റെസ്‌പോൺസ് വാഹനങ്ങളും പെട്ടെന്നുള്ള ചികിത്സയ്ക്കായി ശീതീകരിച്ച താൽക്കാലിക ഫീൽഡ് ടെന്റുകളും സജ്ജമാണ്.

പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പിഎച്ച്‌സിസി) എന്നിവയ്ക്ക് പുറമെ മറ്റ് പ്രധാന സർക്കാർ സ്ഥാപനങ്ങളുമായി ചേർന്നാണ് ആരോഗ്യമേഖലയെ സജ്ജമാക്കിയതെന്ന് മന്ത്രാലയം ഹെൽത്ത് എമർജൻസി വകുപ്പ് ഡയറക്ടർ ഡോ.മുഹമ്മദ് അൽ ഹജിരി വ്യക്തമാക്കി.ഇത്തരം അടിയന്തര പ്രതികരണ പദ്ധതികളിൽ ലോകാരോഗ്യ സംഘടനയുടെ ദുരന്തനിവാരണ വിഭാഗം വിദഗ്ധരുടെ സഹായവും ഉണ്ടാകും.

പൊതുജനാരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള സ്‌പോർട്‌സ് ഫോർ ഹെൽത്ത് പങ്കാളിത്തത്തിന്റെ ഭാഗമായാണ് ലോകാരോഗ്യ സംഘടനയുടെ പിന്തുണയും സഹായവും ലഭിക്കുന്നത്. ലോകകപ്പിലുടനീളം സ്റ്റേഡിയങ്ങളിൽ ഉൾപ്പെടെ ആംബുലൻസ് വകുപ്പിന്റെ മൊബൈൽ കമാൻഡ് യൂണിറ്റുകളും മേജർ ആക്‌സിഡന്റ് റെസ്‌പോൺസ് വാഹനങ്ങളും പെട്ടെന്നുള്ള ചികിത്സയ്ക്കായി ശീതീകരിച്ച താൽക്കാലിക ഫീൽഡ് ടെന്റുകളും സജ്ജമാണ്.

ആംബുലൻസ് വകുപ്പിലെ നാഷനൽ ഹെൽത്ത് കെയർ ഇൻസിഡന്റ് കമാൻഡ് സെന്ററുമായി ബന്ധിപ്പിച്ചാണ് എച്ച്എംസി, പിഎച്ച്‌സിസി, സിദ്ര മെഡിസിൻ, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെയെല്ലാം പ്രവർത്തനം. ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ക്ലബ് ലോകകപ്പ്, ഐഎഎഫ് ലോക അത്‌ലിറ്റീക്‌സ് ചാംപ്യൻഷിപ്പ്, ഫിഫ അറബ് കപ്പ് ഉൾപ്പെടെയുള്ള വൻകിട കായിക ടൂർണമെന്റുകളിൽ മികച്ച ആരോഗ്യപരിചരണ സേവനങ്ങൾ ഉറപ്പാക്കിയതിലൂടെ തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് ലോകകപ്പിനായും ഖത്തറിന്റെ ആരോഗ്യമേഖല തയാറെടുത്തിരിക്കുന്നത്.

Krishnendhu
Next Story
Share it