റേസിങ് ട്രാക്കിൽ മിന്നിൽ വേഗത്തിൽ ചീറിപ്പായുന്ന കാറോട്ടക്കാർ മാറ്റുരക്കുന്ന ഫോർമുല വൺ കാറോട്ട പരമ്പരയിലെ ഖത്തർ ഗ്രാൻഡ്പ്രീ പോരാട്ടങ്ങൾക്കായി ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ട് ഒരുങ്ങി. സീസണിലെ 23ാമാത്തെ ഗ്രാൻഡ്പ്രീ പോരാട്ടത്തിനാണ് ഖത്തർ വേദിയാകുന്നത്. ഖത്തറും, പിന്നാലെ അബൂദബിയും കഴിയുന്നതോടെ സീസൺ പോരാട്ടങ്ങൾക്ക് കൊടിയിറങ്ങും.
സീസണിലെ കിരീട നിർണയം കഴിഞ്ഞാണ് ലോകത്തിലെ അതിവേഗക്കാരായ ഡ്രൈവർമാർ ഖത്തറിലേക്ക് വിമാനം കയറുന്നത്. ലാസ് വെഗാസ് ഗ്രാൻഡ്പ്രീയോടെ തന്നെ സീസിണലെ കിരീടം റെഡ്ബുള്ളിന്റെ മാക്സ് വെസ്റ്റപ്പൻ ഉറപ്പിച്ചു കഴിഞ്ഞു. ഖത്തർ ഉൾപ്പെടെ രണ്ട് ഗ്രാൻഡ്പ്രീകൾ ബാക്കിനിൽക്കെ എഫ്.വൺ കിരീടപ്പോരാട്ടത്തിൽ വെസ്റ്റപ്പന് 403ഉം, രണ്ടാമതുള്ള ലാൻഡോ നോറിസിന് 340ഉം പോയന്റാണുള്ളത്.
നവംബർ 29മുതൽ ഡിസംബർ ഒന്നു വരെയാണ് ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ട് വേദിയാകുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ പോരാട്ടങ്ങൾ. റേസർമാരുടെ കാറുകളും ദോഹയിലെത്തി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ വലിയ സുരക്ഷ സജ്ജീകരണങ്ങളോടെ മത്സരയോട്ട കാറുകൾ വന്നിരുന്നു. എഫ് വൺ മത്സരങ്ങൾക്ക് സാക്ഷിയാവാനുള്ള ടിക്കറ്റ് വിൽപനയും പുരോഗമിക്കുന്നുണ്ട്. മൂന്ന് ദിനങ്ങളിലായുള്ള ഗ്രാൻഡ് സ്റ്റാൻഡ് ടിക്കറ്റ്, ഓരോ ദിവസവും പ്രവേശനമുള്ള സിംഗ്ൾ ഡേ ടിക്കറ്റും ലഭ്യമാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

