റമദാൻ മാസത്തിൽ ഏതാനം വകുപ്പുകളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Official working hours for the service and security departments of the Ministry of Interior during the blessed month of Ramadan, 1445 AH. #MOIQatar #Ramadan pic.twitter.com/9SK2I4A5WL
— Ministry of Interior – Qatar (@MOI_QatarEn) March 10, 2024
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന വകുപ്പുകളുടെ പ്രവർത്തന സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്:
- ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് – രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ.
- ഡിപ്പാർട്മെന്റ് ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യൂമെന്റസ് – രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ.
- ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (ടെക്നിക്കൽ ഇൻസ്‌പെക്ഷൻ വിഭാഗങ്ങൾ, ഐൻ ഖാലിദിലെ ലൈസൻസ് പ്ലേറ്റ് നിർമ്മാണ വർക്ഷോപ്പ്) – രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ.
- ഡ്രൈവിംഗ് സ്‌കൂളുകളിലെ ഡ്രൈവർ ലൈസൻസിങ് വിഭാഗങ്ങൾ – രാവിലെ 6 മണിമുതൽ ഉച്ചയ്ക്ക് 11 മണിവരെ.
- ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം, സെക്യൂരിറ്റി വകുപ്പുകൾ – 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.
- ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

