യു എ ഇ പ്രസിഡന്റ് ഇന്ന് ഖത്തർ സന്ദർശിക്കും

യു എ ഇ : ഖത്തറിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഖത്തർ സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. ഖത്തറിൽ ഫിഫ വേൾഡ് കപ്പ് നടക്കുന്നത് അറബ് രാജ്യങ്ങൾക്ക് അഭിമാനമാണെന്നും, വേൾഡ് കപ്പ് വിജയകരമായി നടപ്പിലാക്കാൻ വേണ്ടുന്ന എല്ലാ വിധ സഹായസഹകരണങ്ങളും യു എ ഇ യുടെ ഭാഗത്തു ഉണ്ടാവുമെന്നും ഷെയ്ഖ് മുഹമ്മദ് നേരത്തേ അറിയിച്ചിരുന്നു. ഖത്തറുമായുള്ള തർക്കങ്ങൾ പരിഹരിച്ച ശേഷം ഊഷ്‌മള ബന്ധമാണ് എല്ലാ ജി സി സി രാജ്യങ്ങൾക്കിടയിലുമുള്ളത്. 


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply