ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച 2024ലെ മിഡിലീസ്റ്റിലെ ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളുടെ പട്ടികയിൽ രണ്ട് ഖത്തരി വനിതകളും ഇടം പിടിച്ചു. ക്യു.എൻ.ബി ക്യാപിറ്റൽ സി.ഇ.ഒയും ബോർഡ് അംഗവുമായ മിറ അൽ അതിയ്യ പട്ടികയിൽ 68ആം സ്ഥാനം നേടിയപ്പോൾ അൽ ഫാലിഹ് എജുക്കേഷൻ ഹോൾഡിങ് സി.ഇ.ഒ ശൈഖ അൻവർ ബിൻത് നവാഫ് ആൽഥാനി ഫോബ്സ് പട്ടികയിൽ 74മതായി ഇടം പിടിച്ചു. പട്ടികയിൽ ഇടം നേടിയ മിറ അൽ അതിയ്യ 2014ൽ ക്യു.എൻ.ബി ക്യാപിറ്റൽ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തതിനുശേഷം ഖത്തരി സാമ്പത്തിക മേഖലയിൽ അവർ വഹിച്ച പങ്ക് ഫോബ്സ് മാഗസിൻ ചൂണ്ടിക്കാട്ടി.
ശൈഖ അൻവർ ബിൻത് ആൽഥാനിക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ഫാലിഹ് എജുക്കേഷൻ ഹോൾഡിങ്ങിന് സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഖത്തരി വിദ്യാഭ്യാസ സ്ഥാപനം, വനിതകളുടെ നേതൃത്വത്തിലുള്ള ഖത്തരി പബ്ലിക് ഷെയർ ഹോൾഡിങ് കമ്പനി എന്നിങ്ങനെയുള്ള വിശേഷണങ്ങളുണ്ട്.
ഇവർക്കു പുറമെ, മൈക്രോസോഫ്റ്റ് ഖത്തറിന്റെ ജനറൽ മാനേജർ ലാന ഖലഫ് പട്ടികയിൽ 60ാമതെത്തിയപ്പോൾ കമേഴ്സ്യൽ ബാങ്ക് സി.ഇ.ഒയും എക്സിക്യൂട്ടിവ് ജനറൽ മാനേജറുമായ ലിയോണി റൂത്ത് ലെത്ത് ബ്രിജ് 70ഉം സിദ്റ മെഡിസിൻ സി.ഇ.ഒ ഇയാബോ ടിനുബു-കാർച് 87ഉം സ്ഥാനം കരസ്ഥമാക്കി. ഒറാക്ക്ൾ ഖത്തർ എം.ഡി ലല്ലാ ഹനാനെ ഡ്രിസീ പട്ടികയിൽ 94മതാണ്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

