അൽജീരിയ ആതിഥ്യം വഹിച്ച ഏഴാമത് പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങളുടെ സമ്മേളനത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പങ്കെടുത്തു.
പ്രകൃതിവാതക മേഖലയിലെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മറ്റും ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്ന ഫോറത്തിന് മുന്നോടിയായി വെള്ളിയാഴ്ച മന്ത്രിതല സമ്മേളനവും നടന്നു. ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി ഫോറത്തിൽ വാതക കയറ്റുമതിയിലെ വെല്ലുവിളികളും മറ്റും സംബന്ധിച്ച് സംസാരിച്ചു. എണ്ണയും പ്രകൃതിവാതകവും ഉൾപ്പെടെ ഫോസിൽ ഇന്ധനങ്ങൾ പൂർണമായി ഒഴിവാക്കി കാർബൺ ബഹിർഗമനമില്ലാത്ത ഊർജ സംവിധാനമെന്ന യാഥാർഥ്യബോധമില്ലാത്ത വാദങ്ങൾക്കെതിരെ, ന്യായവും സന്തുലിതവുമായ കാഴ്ചപ്പാടിന്റെ ആവശ്യകതയെ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കാർബൺ ബഹിർഗമനം കുറഞ്ഞ ഊർജമേഖലയിലേക്കുള്ള മാറ്റത്തിന്റെ വഴിയിൽ പ്രകൃതിവാതക ഉപയോഗത്തിന്റെ അനിവാര്യതക്കൊപ്പം ഖത്തറിന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

