ഖത്തർ നാഷണൽ ഡേ ആഘോഷപരിപാടികൾ ഡിസംബർ 10 മുതൽ ആരംഭിക്കും

രാജ്യത്തെ ദേശീയദിനാഘോഷ പരിപാടികൾക്ക് 2023 ഡിസംബർ 10 മുതൽ ദാർബ് അൽ സായിൽ വെച്ച് തുടക്കമാകുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു. 2023 ഡിസംബർ 5-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഉം സലാൽ മൊഹമ്മെദിലെ ദാർബ് അൽ സായിൽ വെച്ച് നടക്കുന്ന ഈ ആഘോഷ പരിപാടികൾ ഡിസംബർ 10 മുതൽ ഡിസംബർ 18 വരെ നീണ്ട് നിൽക്കും. ദിനവും വൈകീട്ട് 3 മണിമുതൽ രാത്രി 11 മണിവരെയാണ് ഈ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഖത്തർ നാഷണൽ ഡേയുമായി ബന്ധപ്പെട്ട് ദാർബ് അൽ സായിൽ എല്ലാ വർഷവും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply