ഖത്തറിൽ മുപ്പത് ദിവസത്തെ സാധുതയുള്ള മെട്രോപാസ് പുറത്തിറക്കി

സ്ഥിരം യാത്രികരെ ലക്ഷ്യമിട്ട് കൊണ്ട് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം മുപ്പത് ദിവസത്തെ സാധുതയുള്ള പ്രത്യേക മെട്രോപാസ് പുറത്തിറക്കി. 120 റിയാലാണ് ഈ മെട്രോപാസിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഈ മെട്രോപാസ് ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയിൽ 30 ദിവസത്തെ പരിമിതിയില്ലാത്ത യാത്രാ സേവനങ്ങൾ ലഭിക്കുന്നതാണ്.

സ്ഥിരം യാത്രികർക്ക് കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ മെട്രോപാസ് ആദ്യമായി ദോഹ മെട്രോ, ലുസൈൽ ട്രാം എന്നിവയുടെ ഗേറ്റുകളിൽ ഉപയോഗിക്കുന്ന തീയതി മുതൽ തുടർച്ചയായി 30 ദിവസത്തേക്കാണ് ഇവയുടെ സാധുത.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply