ദോഹ: ഖത്തറിൽ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്. മെയ് എട്ട് വരെ രാജ്യത്ത് പൊടിക്കാറ്റ് തുടരുമെന്നും ഇത് വായുഗുണനിലവാരം, കാഴ്ചാപരിധി, കാലാവസ്ഥ സ്ഥിതിഗതികൾ എന്നിവയെ ബാധിക്കുമെന്നും ഖത്തർ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊടിക്കാറ്റിന് കണക്കിലെടുത്ത് തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റ് മൂലം കാഴ്ചാ പരിധി കുറയും. അറേബ്യൻ പെനിൻസുലയിൽ പൊടിക്കാറ്റ് തുടരുന്നതിനാൽ ഖത്തറിലും പൊടിക്കാറ്റ് ശക്തമാകുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
പൊടിക്കാറ്റ് തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വീടിന് വെളിയിൽ പോകുമ്പോൾ സൺഗ്ലാസ് വെക്കണമെന്നനും മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. സ്‌കൂളിലെത്തിയാൽ പുറത്തിറങ്ങാതിരിക്കുക, കണ്ണ് തിരുമ്മരുത്, ആസ്തമയോ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളോ ഉള്ളവർ ഡോക്ടറുടെ നിർദ്ദേശം പാലിക്കുക എന്നിങ്ങനെയാണ് വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

