നാളെ മുതല്‍ (തിങ്കളാഴ്ച) ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത. ചിലയിടങ്ങളില്‍ പൊടിക്കാറ്റും ശക്തമാകും. നാളെ മുതല്‍ ആരംഭിക്കുന്ന ശക്തമായ കാറ്റ് ഈ ആഴ്ച മുഴുവന്‍ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഖത്തര്‍ കാലാവസ്ഥ വകുപ്പ് എക്സ് പ്ലാറ്റ്‍ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇതേ അറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് 27ന് താപനില ഉയരും. ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും വരും ദിവസങ്ങളിലും അനുഭവപ്പെടുക. മെയ് 30 വ്യാഴാഴ്ച വരെ ചൂടുള്ള കാലാവസ്ഥ തുടരും. ചിലയിടങ്ങളില്‍ പകല്‍ സമയത്ത് ചൂടേറുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

