ഇന്ന് ഖത്തർ ദേശീയദിനം; ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കി

ഇന്ന് ഖത്തർ ദേശീയ ദിനം. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുവൈത്ത് അമീറിന്റെ വേർപ്പാടിന്റെ പശ്ചാത്തലത്തിലും ഔദ്യോഗിക ആഘോഷങ്ങളില്ല. ഗാസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് ഔദ്യോഗിക ആഘോഷ പരിപാടികൾ ഒഴിവാക്കിയത്.

കുവൈത്ത് അമീറിന്റെ വേർപാട് കൂടിയായതോടെ മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷവേളയിൽ ഈ നാട് നൽകുന്ന സുരക്ഷിത ബോധത്തിനും സൌകര്യങ്ങൾക്കും ഭരണാധികാരികൾക്ക് നന്ദി പറയുകയാണ് പ്രവാസികൾ


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply