ആരാധകരുടെ എണ്ണത്തിൽ സർവകാല റെക്കോർഡിട്ട് ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്‌ബോൾ. ഇതിനോടകം പത്ത് ലക്ഷത്തി അറുപതിനായിരത്തിലേറെ ആരാധകരാണ് ഗാലറിയിലെത്തിയത്. 2004ൽ ചൈനയിൽ നടന്ന ഏഷ്യൻ കപ്പിലെ ആരാധകരുടെ റെക്കോർഡാണ് ഖത്തർ ഇതിനോടകം തന്നെ മറികടന്നത്. ലോകകപ്പ് ഫുട്‌ബോൾ വേദികളിൽ നടക്കുന്ന മത്സരങ്ങൾ കാണാൻ ആവേശത്തോടെയാണ് ആരാധകരെത്തുന്നത്.
10,68587 ആരാധകരാണ് ഗാലറിയിലെത്തിയത്. 10,40000 പേർ കളി കണ്ട ചൈന ഏഷ്യൻ കപ്പിനെയാണ് മറികടന്നത്. 11 മത്സരങ്ങൾ ഇനിയും ബാക്കി നിൽക്കെയാണ് ഖത്തറിലെ ഫുട്‌ബോൾ ആരാധകർ ചരിത്രത്തിന്റെ ഭാഗമാകുന്നത്. ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരത്തിലെ ആരാധക സാന്നിധ്യവും റെക്കോർഡിൽ ഇടംപിടിച്ചിരുന്നു. 82,490 ആരാധകരാണ് ലുസൈൽ സ്റ്റേഡിയത്തിലെത്തിയത്. സോഷ്യൽ മീഡിയ കാഴ്ചകളിലും ഇത്തവണത്തെ ഏഷ്യൻ കപ്പ് ട്രെൻഡിങ്ങാണ്. 150 കോടി ഡിജിറ്റൽ എൻഗേജ്‌മെന്റാണ് ഏഷ്യൻ കപ്പിന് ഇതുവരെയുണ്ടായത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

