ആഢംബര യാത്രയ്ക്ക് പുതിയ മുഖം ; ‘നെക്സ്റ്റ് ജെൻ’ ബിസിനസ് ക്ലാസുമായി ഖത്തർ എയർവേയ്സ്

ബിസിനസ് ക്ലാസിൽ പുതിയ യാത്രാനുഭവങ്ങൾ സമ്മാനിക്കാൻ ഖത്തർ എയർവേസ് ക്യുസ്യൂട്ട് നെക്സ്റ്റ് ജെൻ എത്തുന്നു. ബ്രിട്ടണിലെ ഫാൻബറോയിൽ നടക്കുന്ന എയർഷോയിൽ പുതിയ ജനറേഷൻ ബിസിനസ് ക്ലാസ് അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ മാസം 22 മുതൽ 26 വരെയാണ് ഫാൻബറോ എയർഷോ നടക്കുന്നത്.ലോകത്തെ ഏറ്റവും മികച്ച ബിസിനസ് ക്ലാസിനുള്ള സ്‌കൈട്രാക്‌സ് പുരസ്‌കാരം നേടിയെത്തുന്ന ഖത്തർ എയർവേസ് വീണ്ടും യാത്രക്കാരെ അമ്പരപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കൂടുതൽ സൗകര്യങ്ങളും സുഖകരവുമായ യാത്രയാണ് ക്യുസ്യൂട്ട് നെക്സ്റ്റ് ജെൻ വാഗ്ദാനം ചെയ്യുന്നത്.

എന്നാൽ കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.പുതിയ ബിസിനസ് ക്ലാസ് സൗകര്യങ്ങൾ ഏവിയേഷൻ മേഖലയിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സിഇഒ ബദർ അൽ മീർ പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിൽ ഖത്തർ എയർവേസിന്റെ ബിസിനസ് ക്ലാസായ ക്യു സ്യൂട്ടിൽ നാല് കാറ്റഗറികളാണ് ഉള്ളത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply